(INSIDE SREECOVIL)
ശ്രീകോവിലിനുള്ളിലെ പ്രതിഷ്ഠകൾ

Lord Shiva :

The primary shrine within the Chengamanad Mahadeva Temple is dedicated to Lord Shiva, with its entrance facing east. In front of the main shrine, you will find the idol of Nandhikesan.
ചെങ്ങമനാട് മഹാദേവ ക്ഷേത്രത്തിനുള്ളിലെ പ്രാഥമിക ശ്രീകോവിലിൽ, കിഴക്കോട്ട് ദർശനമായി “കിരാതമൂർത്തിയായ” സാക്ഷാൽ പരമശിവൻ കുടികൊള്ളുന്നു. ശ്രീകോവിലിനു പുറത്തു, ചെങ്ങമനാട്ടപ്പൻ്റെ തിരുനടയ്ക്കു മുന്നിലായി നന്ദികേശൻ്റെ വിഗ്രഹം കാണാം.

Sree Parvathy :

The shrine of Sree Parvathy, the divine consort of Lord Shiva, is located within the temple Sreekovil and faces west.
പരമശിവൻ്റെ ദിവ്യപത്നിയായ ശ്രീപാർവ്വതി ശ്രീകോവിലിനുള്ളിൽ പടിഞ്ഞാറോട്ട് ദർശനമായി കുടികൊള്ളുന്നു.

Ganapathy & Dakshinamoorthy :

The shrines of Ganapathi (Lord Ganesha) and Dakshinamoorthy (the south-facing form of Lord Shiva as the teacher of spiritual wisdom) are positioned together, facing the south.
ശ്രീകോവിലിനുള്ളിൽ തെക്കു അഭിമുഖമായി, ശിവ പാർവതി പുത്രനായ ഗണപതിയും, കൂടെ ദക്ഷിണാമൂർത്തിയും (ആധ്യാത്മിക ജ്ഞാനത്തിൻ്റെ ആചാര്യനായ പരമശിവൻ്റെ തെക്ക് ദർശനമായ രൂപം) ഒരുമിച്ചു സ്ഥിതി ചെയ്യുന്നു.

 

(INSIDE NALAMBALAM)
 നാലമ്പലത്തിനുള്ളിലെ  പ്രതിഷ്ഠകൾ

Sapthamathrukkal :

Towards the northern side of the temple, you will find the shrines of the Saptha Mathrukkal – Veerabadhran, Brahmi, Maheswari, Kaumari, Vaishnavi, Varahi, Indrani, Chamundi – along with Lord Ganapathy. These shrines face north. 
നാലമ്പലത്തിനുള്ളിൽ, ക്ഷേത്രത്തിൻ്റെ വടക്ക് വശത്ത്, സപ്ത മാതൃക്കളുടെ ശ്രീകോവിൽ കാണാം. വീരഭദ്രൻ, ബ്രാഹ്മി, മഹേശ്വരി, കൗമാരി, വൈഷ്ണവി, വരാഹി, ഇന്ദ്രാണി, ചാമുണ്ഡി, ഗണപതി എന്നീ പ്രതിഷ്ഠകൾ വടക്കോട്ട് ദർശനമായി കുടികൊള്ളുന്നു.

Kannimoola Ganapathy & Umamaheswaran :

Located towards the eastern side of the Nalambalam, the shrines of Kannimoola Ganapathi and Umamaheswaran face east
നാലമ്പലത്തിൻ്റെ കിഴക്ക് വശത്തായി കന്നിമൂല ഗണപതിയുടെയും ഉമാമഹേശ്വരൻ്റെയും പ്രതിഷ്ഠകൾ കിഴക്കോട്ട് ദർശനമായി കുടികൊള്ളുന്നു.

 

(OUTSIDE NALAMBALAM)
നാലമ്പലത്തിനു പുറത്തെ പ്രതിഷ്ഠകൾ

Ayyappan :

Towards the southwest side of the temple, a separate shrine is dedicated to Sreedharma Sasthavu (Lord Ayyappan), with its entrance facing east.
നാലമ്പലത്തിനു പുറത്തുക്ഷേത്രത്തിൻ്റെ തെക്കുപടിഞ്ഞാറ് ഭാഗത്തായിശ്രീധർമ്മ ശാസ്താവിന് (അയ്യപ്പൻഒരു പ്രത്യേക പ്രതിഷ്ഠയുണ്ട്. അതിൻ്റെ പ്രവേശന കവാടം കിഴക്കോട്ട് ദർശനമാണ്.

Vishnu :

Positioned on the northwest side of the temple, there is a dedicated shrine for Lord Vishnu, also facing east
ക്ഷേത്രത്തിൻ്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് കിഴക്കോട്ട് ദർശനമായി മഹാവിഷ്ണുവിനായി ഒരു സമർപ്പിത ക്ഷേത്രമുണ്ട്.

Bhagavathy :

On the east side of the temple, you will find a shrine dedicated to Bhagavathy, with its entrance facing east.
ക്ഷേത്രത്തിൻ്റെ കിഴക്കുഭാഗത്ത് കിഴക്കോട്ട് ദർശനമുള്ള ഒരു ശ്രീകോവിലിൽ ഭഗവതി കുടികൊള്ളുന്നു

Nagaprathrishta :

Underneath the majestic Banyan tree in the southeast, there is an open shrine dedicated to Nagayakshi and Nagaraja
തെക്ക് കിഴക്ക് അതിമനോഹരമായ ആൽമരത്തിൻ്റെ ചുവട്ടിൽ, നാഗയക്ഷിയ്ക്കും നാഗരാജാവിനും സമർപ്പിച്ചിരിക്കുന്ന ഒരു തുറന്ന ശ്രീകോവിലുണ്ട്.

ഓം നമഃ ശിവായ