About

The Chengamanad Mahadeva Temple, situated in the village of Chengamanad in the Ernakulam district of Kerala, India, is one of the supreme temples of Lord Siva. This grand temple, known for its spiritual significance and architectural splendor, is home to the principal deity, Shiva in the form of “Kirathamurthi” and facing the East. Spanning an expanse of 3 acres, this temple showcases unique features such as the expansive Sreekovil encompassing around 5500 square feet and the architectural adornment of Nalambalam and Chuttambalam. Notably, it possesses the second-largest Sreekovil among Shiva Temples in Kerala, as evidenced by available records. The architectural style seamlessly combines traditional Kerala and Dravidian elements, characterized by intricate carvings, stone sculptures, and an imposing gopuram (entrance tower). Art and architecture enthusiasts are treated to a visual spectacle within its premises. Surrounded by lush greenery, the temple provides a serene ambiance, facilitating devotees in offering their prayers and seeking divine blessings.

എറണാകുളം ജില്ലയിൽ ചെങ്ങമനാട് ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ചെങ്ങമനാട് മഹാദേവ ക്ഷേത്രം കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ശിവക്ഷേത്രങ്ങളിൽ ഒന്നാണ്. ആത്മീയ പ്രാധാന്യത്തിനും വാസ്തുവിദ്യാ വൈഭവത്തിനും പേരുകേട്ട മഹത്തായ ക്ഷേത്രത്തിൽ പ്രധാന ദേവനായ ശിവൻകിരാതമൂർത്തിയുടെ രൂപത്തിൽ കിഴക്കോട്ട് അഭിമുഖമായി സ്ഥിതി ചെയ്യന്നു. 3 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ക്ഷേത്രത്തിൽ, 5500 ചതുരശ്ര അടി വിസ്തൃതിയുള്ള വിശാലമായ ശ്രീകോവിൽ, നാലമ്പലത്തിന്റെയും ചുറ്റമ്പലത്തിന്റെയും വാസ്തുവിദ്യാ അലങ്കാരങ്ങൾ എന്നിങ്ങനെയുള്ള സവിശേഷതകൾ പ്രധാന ആകർഷണമാണ്. ലഭ്യമായ രേഖകളുടെ തെളിവനുസരിച്ച്, കേരളത്തിലെ ശിവക്ഷേത്രങ്ങളിൽ ഏറ്റവും വലിയ രണ്ടാമത്തെ ശ്രീകോവിൽ ഇവിടെയാണ് ക്ഷേത്രത്തിലെ വാസ്തുവിദ്യാശൈലിപരമ്പരാഗത കേരളത്തെയും ദ്രാവിഡ ഘടകങ്ങളെയും സമന്വയിപ്പിക്കുന്നു, സങ്കീർണ്ണമായ കൊത്തുപണികൾ, ശിലാശിൽപങ്ങൾ, ഗംഭീരമായ ഗോപുരം (പ്രവേശന ഗോപുരം) എന്നിവയാൽ അതിമനോഹരമാണ് ചെങ്ങമനാട് മഹാദേവർ ക്ഷേത്രം. കലയും വാസ്തുവിദ്യയും ഇഷ്ടപ്പെടുന്നവർക്ക് ഇവിടം ഒരു ദൃശ്യാനുഭവം നൽകുന്നു എന്നതിൽ സംശയമില്ല. സമൃദ്ധമായ പച്ചപ്പുകളാൽ ചുറ്റപ്പെട്ട ക്ഷേത്രം ശാന്തമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു, ഭക്തർക്ക് അവരുടെ പ്രാർത്ഥനകൾ അർപ്പിക്കാനും ദൈവിക അനുഗ്രഹം തേടാനും ക്ഷേത്രം ഉത്തമം.

ഓം നമഃ ശിവായ